November 3, 2026

എക്സൈസ് വൈത്തിരി താലൂക്ക് തല കൺട്രോൾ റൂം രൂപീകരിച്ചു

0
IMG-20220812-WA00542.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
   കൽപ്പറ്റ:ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടി ആഗസ്റ്റ് അഞ്ചിന് രാവിലെ ആറ്മണി മുതൽ  സെപ്റ്റംബർ 12 ന് രാത്രി12 മണിവരെ സ്പെഷ്യൽ എൻഫോയ്സ്‌മെന്റ് ഡ്രൈവായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജ മദ്യ  മാഫിയകളുടെ പ്രവർത്തനം വർദ്ധിക്കാനും അന്യസംസ്ഥാനങ്ങളിൽ നിന്നും സ്പിരിറ്റ്ചാ,രായം, വിദേശമദ്യം മയക്കുമരുന്ന് എന്നിവ കടത്തിക്കൊണ്ടു വരാനും സാധ്യതയുള്ളതിനാൽ എക്സൈസ് എൻഫോയ്സ്മെന്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ നേരിട്ടോ ഫോൺ മുഖേനയോ അറിയിക്കുന്നതിന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. പൊതുജനങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ വിളിച്ച് പരാതി അറിയിക്കാവുന്നതാണ്.
 1)എക്സൈസ് സർക്കിൾ ഓഫീസ് കൽപ്പറ്റ -04936 202219.
2) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൽപ്പറ്റ -9400069663.
3) എക്സൈസ് റേഞ്ച് ഓഫീസ് കൽപ്പറ്റ -04936 208 230.
4) എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കൽപ്പറ്റ -9400069668.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *