June 6, 2026

ആം ആദ്മി പാർട്ടി റാലിയും ധർണ്ണയും നടത്തി

0
IMG-20220826-WA00322.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :തകർന്നു കിടക്കുന്ന പാള കൊല്ലി- ചേകാടി റോഡ് അടിയന്തരമായി വീതി കൂട്ടി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപെട്ട് ആം ആദ്മി പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ റാലിയും തുടർന്ന് പുൽപള്ളി പഞ്ചയാത്ത് ഓഫിസിന് മുൻപിൽ ധർണ്ണയും നടത്തി. പൈതൃക ടുറിസം കേന്ദ്രം ആയി പ്രഖ്യപിച്ച ചേകാടിയിലേക്കുള്ള റോഡ് വളരെ വീതി കുറഞ്ഞതും വൻ കുഴികൾ ഉള്ളതും കൊണ്ട് ഗതാഗതം തീർത്തും ദുഷ്കരമാണ്. ധരാളം വാഹനങ്ങൾ പുൽപ്പള്ളിയിൽ നിന്നും ബാവേലി മൈസൂർ പോകുന്ന വഴിയാണിത്. അതോടൊപ്പം പുൽപ്പള്ളി – മൈസൂർ ബസ് സർവ്വീസ് ചേകാടി വഴി ആരംഭിക്കാൻ വേണ്ട നടപടികളും സ്വീകരിക്കണമെന്ന് പാർട്ടി ആവശ്യപെട്ടു. ധർണ്ണ അം ആദ്മി പാർട്ടി പുൽപള്ളി കൺവീനർ ബേബി തയ്യിൽ ഉദ്ഘാടനം ചെയ്തു.മുള്ളൻ കൊല്ലി കൺവീനർ ലിയോ കൊല്ലവേലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ അജി കോളോണിയ, ഇ . വി തോമസ്, ഷാജി വണ്ടന്നൂർ, എം.റ്റി തങ്കച്ചൻ , രാജേഷ് ജോസഫ് , ഗഫൂർ കോട്ടത്തറ, അജി കഞ്ഞിരങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *