April 26, 2024

കല്‍പ്പറ്റ റവന്യുബ്ലോക്ക് ആരോഗ്യ മേള നാളെ

0
Img 20220826 Wa00272.jpg
കല്‍പ്പറ്റ: കല്‍പ്പറ്റ റവന്യൂ ബ്ലോക്ക് ആരോഗ്യമേള നാളെ  ശനി കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങ് അഡ്വ. ടി. സിദ്ധീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി വിഷയാവതരണവും നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആരോഗ്യ മേളയോടനുബന്ധിച്ച് രാവിലെ 9ന് കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ഉദ്ഘാടനവേദിയിലേക്ക് നടത്തുന്ന വിളംബര ജാഥ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഫ്‌ളാഗ് ഓഫ്ചെയ്യും.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ആരോഗ്യമേഖലയില്‍ ആരംഭിച്ചിട്ടുള്ള ഹെല്‍ത്ത് ആന്റ് വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികം പ്രമാണിച്ചാണ് എല്ലാ റവന്യൂ ബ്ലോക്കുകളിലും ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നത്. വിവിധ പ്രദര്‍ശന സ്റ്റാളുകള്‍, സമ്മേളനം, സെമിനാറുകള്‍, വിവിധ ആരോഗ്യവിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍, രോഗനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങി ആരോഗ്യസംബന്ധമായ വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയാണ് മേള. ആരോഗ്യ സംബന്ധമായ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പൊതുജനങ്ങളില്‍ എത്തിക്കുകയും ആരോഗ്യ അവബോധം സൃഷ്ടിക്കുകയുമാണ് മേളയുടെ ലക്ഷ്യം.
*ലോഗോ പ്രകാശനം ചെയ്തു*
കല്‍പ്പറ്റ റവന്യു ബ്ലോക്ക് ആരോഗ്യ മേളയുടെ ലോഗോ പ്രകാശനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമയ്ക്ക് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവരുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലോഗോ മത്സരത്തില്‍ ഏകാരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ലിപിന്‍ വൈറ്റ്ലീഫ് എന്ന മത്സരാര്‍ത്ഥി തയ്യാറാക്കിയ ലോഗോയാണ് ആരോഗ്യമേളക്കായി തെരഞ്ഞെടുത്തത്. ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹിമാന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചന്ദ്രിക കൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ പി.എസ് സുഷമ, ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കെ.എസ് നിജില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *