ജയശ്രീ കോളേജിൽ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി :പുൽപ്പള്ളി ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ചിട്ടുള്ള ബി എസ് സി ഫിസിക്സ്, ബി എസ് സി കെമിസ്ട്രി ബിരുദകോഴ്സുകളുടെ ഭാഗമായി നിർമ്മിച്ച സയൻസ് ലബോറട്ടറി ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സാബു കോളേജ് മാനേജർ കെ ആർ ജയറാം സി കെ ആർ എം ട്രസ്റ്റ് സെക്രട്ടറി കെ ആർ ജയരാജ് പ്രിൻസിപ്പൽ പ്രൊഫസർ വർഗീസ് വൈദ്യൻ വൈസ് പ്രിൻസിപ്പൽ വി ജി കുഞ്ഞൻ, എ എസ് നാരായണൻ, അബ്രഹാം എന്നിവർ സംസാരിച്ചു.



Leave a Reply