ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്ന ആളെ അറസ്റ്റ് ചെയ്തു

കൽപ്പറ്റ : കൽപ്പറ്റ ബസ് സ്റ്റാൻഡ് കേന്ദ്രികരിച്ച് കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തിയാൾ എക്സൈസ് പിടിയിൽ.കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനുപ് വി.പി പാർട്ടിയും കൽപ്പറ്റ പുതിയ ബസ്സ് സ്റ്റാൻഡിൽ പരിസരത്ത് വച്ച് 104 ഗ്രാം കഞ്ചാവുമായി വൈത്തിരി സ്വദേശി പ്രാഞ്ചി ഫ്രാൻസിസിനെ അറസ്റ്റ് ചെയ്തു. നിരവധി കഞ്ചാവ് കേസ്സുകളിലായി ശിക്ഷിപ്പെട്ടയാളാണ് പ്രാഞ്ചി ഫ്രാൻസിസ്. ചെറുപൊതികളാക്കി വിൽപ്പന നടത്തുന്നതിനിടക്കാണ് അറസ്റ്റിലായത് .പ്രതിയിൽ നിന്ന് .കഞ്ചാവ് വിറ്റ വകയിൽ ഉണ്ടായിരുന്ന 1500 രൂപയും , ഒരു മൊബൈൽ ഫോണും കണ്ടെത്തി. പ്രതിയുടെ മൊബൽ നിന്നും വിദ്യാർത്ഥികൾ , അന്യ സംസ്ഥാന തൊഴിലാളികൾ എന്നിവർ നിരന്തരം കഞ്ചാവ് വേണ്ടി ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. മേൽ നടപടികൾക്കായി പ്രതിയെ കൽപറ്റ എക്സൈസ് റെയിഞ്ച് ഓഫീസിൽ ഹാജാരാക്കി. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ എം.എ രഘു , സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത് സി. കെ. അനന്തു എസ് .എസ് എന്നിവർ എക്സൈസ് ടീമിൽ ഉണ്ടായിരുന്നു.



Leave a Reply