മാനന്തവാടിയുടെ നഗരവികസനം മുന്നില്‍ കണ്ട് പുതിയ ചുവടുവെപ്പുമായി മാനന്തവാടി നഗരസഭ

മാനന്തവാടി: മാനന്തവാടിയുടെ നഗരവികസനം മുന്നില്‍ കണ്ട് പുതിയ ചുവടുവെപ്പുമായി മാനന്തവാടി നഗരസഭ. നഗരത്തിലെ കാലപഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതടക്കമുള്ള നൂതന പദ്ധതികളുമായാണ് നഗരസഭ മുന്നിട്ടിറങ്ങുന്നത്. ബന്ധപ്പെട്ടവരുടെ യോഗങ്ങള്‍ അടുത്ത ദിവസം വിളിച്ചു കൂട്ടുമെന്ന് നഗരസഭ ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നഗരത്തില്‍ കാലപഴക്കം ചെന്ന കെട്ടിടങ്ങള്‍ നഗര വികസനത്തിന് തടസമാകുമെന്ന കണ്ടെത്തലാണ് പുതിയ പുനരുദ്ധാരണ പദ്ധതിയുമായി നഗരസഭ മുന്നിട്ടിറങ്ങുന്നത്. കാലപഴക്കം ചെന്ന കെട്ടിടങ്ങള്‍ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നഗരത്തിലെ കെട്ടിട ഉടമസ്ഥരുടെ യോഗം 30 ന് ഉച്ചയ്ക്ക് 2 മണിക്ക് മുനിസിപ്പാലിറ്റി ഓഫീസില്‍ ചേരും. തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ കച്ചവടക്കാരുടെയും ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരം സമിതി അദ്ധ്യക്ഷമാരായ പി വി.എസ് മൂസ, ലേഖാ രാജീവന്‍, അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.വി.ജോര്‍ജ്, ഷിബു ജോര്‍ജ്, വി.ഡി. അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply