എസ് പി ഓഫീസിലേക്ക് കോൺഗ്രസിൻ്റെ മാർച്ച്
കൽപ്പറ്റ : രാഹുൽഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം എസ് എഫ് ഐക്കാർ തകർത്ത സംഭവത്തിൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന എസ്.പി ഓഫീസ് മാർച്ച് ആരംഭിച്ചു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചന്റെ നേതൃത്വത്തിൽ മാർച്ച് കൽപ്പറ്റ ട്രാഫിക് ജംഗ്ഷനിൽ നിന്നാണ് ആരംഭിച്ചത്. മ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ എം.പി മാർച്ച് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. സിദ്ദിഖ് എം.എൽ.എ., ഐ.എസ്.ഐ ബാലകൃഷ്ണൻ എം.എൽ.എ., കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി എം നിയാസ്, കെ കെ എബ്രഹാം, എക്സിക്യൂട്ടീവ് മെമ്പർ കെ എൽ പൗലോസ്, മുൻമന്ത്രി പി കെ ജയലക്ഷ്മി, കെ വി പോക്കർ ഹാജി, അഡ്വ. ടി.ജെ ഐസക്ക്, അഡ്വ. എൻ.കെ വർഗീസ്, വി.എ മജീദ്, പി.പി അലി തുടങ്ങിയവരാണ് മാർച്ചിന് നേതൃത്വം നൽകുന്നത്.
Leave a Reply