June 10, 2023

മിഴികളടച്ച തെരുവ് വിളക്കുകൾ ആർക്കു വേണ്ടി

0
IMG-20220827-WA00302.jpg
വൈത്തിരി :പഴയ വൈത്തിരി മുള്ളൻപാറയിൽ സ്ഥിതി ചെയ്യുന്ന തെരുവ് വിളക്ക് ആർക്ക് വേണ്ടി സ്ഥാപിച്ചതാണെന്ന് ഒരു പിടിയും കിട്ടുന്നില്ല.ഇത് വഴി കടന്നുപോകുന്ന ജനങ്ങൾക്ക് ഒരു പ്രയോജനം ലഭിക്കുന്നില്ല.വൈത്തിരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി സ്ഥാപിച്ച സോളാർ വിളക്ക് കത്താത്തതിനാൽ പ്രദേശവാസികൾ ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് മുള്ളൻപാറ സ്വദേശി ബഷീർ സി പി പറഞ്ഞു.ആന,തെരുവു നായ,കാട്ടുപന്നി തുടങ്ങിയ വന്യ മൃഗങ്ങളുടെ വിളയാട്ടം രാത്രികളിൽ ഈ പ്രദേശങ്ങളിൽ ഇടക്ക് ഉണ്ടാകാറുണ്ട്.തെരുവു വിളക്ക് കണ്ണടച്ചത് കാരണം ഇപ്പോൾ വന്യ ജീവികളുടെ സഞ്ചാരം ശ്രദ്ധയിൽ പെടാത്ത അവസ്ഥയാണ്.ഇത്പോലെ വട്ടപ്പാറ,പഴയ വൈത്തിരി കൃഷി ഭവൻ റോഡ്,കോളിച്ചാൽ റോഡ്,തളിപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള സോളാർ തെരുവു വിളക്കുകളിൽ മിക്കതും കണ്ണടച്ച സ്ഥിതിയിലാണ്.ഇവകളിൽ ഘടിപ്പിച്ചിട്ടുള്ള ബാറ്ററിയുടെ പവർ നഷ്ടപ്പെട്ടത് മൂലം സോളാർ പ്രവർത്തിക്കുന്നില്ല. ഭരണ നേട്ടത്തിന്റെ മികവ് വിളിചോതി  ഉത്ഘാടന  മാമാങ്കം  ഗംഭീരമാക്കി. ഏതാണ്ട് ഒരെ വർഷത്തിൽ തന്നെയായിരുന്നു വിളക്കുകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കപ്പെട്ടത്. എന്നാൽ ഇവയെല്ലാം  കണ്ണടച്ചതാകട്ടെ വ്യത്യസ്ത വർഷങ്ങളിലും. ആവിശ്യത്തിനുള്ള ഫണ്ട്‌ വൈത്തിരി പഞ്ചായത്ത് ഭരണ സമിതി വകയിരുത്തി തെരുവ് വിളക്കിന്റെ  കേടുപാടുകൾ തീർത്ത് പ്രവർത്തനസജ്ജമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവിശ്യം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *