അതിമാരക രാസലഹരിയുമായി തോൽപ്പെട്ടിയിൽ യുവാവ് എക്സ്സൈസിന്റെ പിടിയിൽ

തോൽപ്പെട്ടി: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മാനന്തവാടി എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും തോൽപ്പെട്ടി ഭാഗത്ത് നിന്നും ബാംഗ്ലൂർ സ്ലീപ്പർ ബസിൽ നിന്നും അതിമാരക മയക്കുമരുന്നായ എം. ഡി. എം .എ യുമായി പിടികൂടി.
തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ വെച്ച് രാത്രിയുടെ മറവ് പറ്റി
രാസലഹരി ഒഴുകുന്നുവെന്ന് വയനാട് ഡെപ്യൂട്ടി എക്സ്സൈസ് കമ്മിഷണർക്ക് കിട്ടിയ രഹസ്യവിവരപ്രകാരം വാഹനപരിശോധന നടത്തി വരവേ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് വന്ന ബസ്സിലെ യാത്രക്കാരനായ മലപ്പുറം ജില്ലയിൽ നിലമ്പുർ സ്വദേശി ,കരുവാരകുണ്ട് ദേശത്തു, ജോർജ് മകൻ, ജിൻസൺ ജോർജ് കൈവശം സൂക്ഷിച്ചിരുന്ന 46.420 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതിക്കെതിരെ മയക്കുമരുന്ന് നിരോധന നിയമ പ്രകാരം കേസെടുത്തു .
തൊണ്ടി മുതലുകൾ കസ്റ്റഡിയിലെടുത്തു . പരിശോധനയിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ വി.രാജേഷ് വയനാട്, ജിനോഷ്. പി. ആർ പ്രിവന്റീവ് ഓഫീസർ എക്സൈസ് സർക്കിൾ ഓഫീസ് മാനന്തവാടി,ലത്തീഫ്. കെ എം,പ്രിവന്റീവ് ഓഫീസർ എക്സൈസ് ചെക്പോസ്റ്റു തോൽപ്പെട്ടി, അർജുൻ.സി. ഇ ഒ, ഇ സി ഒ, മാനന്തവാടി വിപിൻ കുമാർ. പി.വി, വിപിൻ. പി.സിഇഒ, ഇ സി പി തോൽപ്പെട്ടി എന്നിവർ പങ്കെടുത്തു.



Leave a Reply