കേരള യൂത്ത് ഫ്രണ്ട് ബി യുടെ വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയിൽ സംഘടിപ്പിച്ചു

മാനന്തവാടി : കേരള യൂത്ത് ഫ്രണ്ട് ബിയുടെ വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയിൽ നടന്നു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മനോജ് ജോയ്,കേരള കോൺഗ്രസ് ബി സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാൻ സാഹിബ്, കേരള യൂത്ത് ഫ്രണ്ട് ബി സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു ജി നായർ, കേരള യൂത്ത് ഫ്രണ്ട് ബി വയനാട് ജില്ലാ പ്രസിഡണ്ട് ശ്യാം, ജനറൽ സെക്രട്ടറി വിഗേഷ് പനമരം,കേരള കോൺഗ്രസ് ബി വയനാട് ജില്ലാ പ്രസിഡണ്ട് ബഞ്ചമിൻ ഈശോ, ജനറൽ സെക്രട്ടറി വീരേന്ദ്രകുമാർ,വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് വിജയൻ, മണ്ഡലം സെക്രട്ടറി അഖിൽ നാഥ് എന്നിവർ പങ്കെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സെലക്ഷൻ ലഭിച്ച ആദിത്യ സി ആർ നെ ആദരിച്ചു. ക്രിക്കറ്റ് ബാറ്റ് നൽകും എന്നും ഭവന സഹായത്തിനും വേണ്ടിയുള്ള കാര്യങ്ങൾ സ്പോർട്സ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും വർക്കിങ് പ്രസിഡന്റ് മനോജ് ജോയ് പറഞ്ഞു.



Leave a Reply