ടിപ്പർ ഡ്രൈവർ വൈദ്യുതാഘാതമേറ്റ് മരിച്ചു

മാനന്തവാടി: ടിപ്പർ ഡ്രൈവർ വൈദ്യുതാഘാതമേറ്റ് മരിച്ചു .ഒഴക്കോടി മുളളത്തില്‍ ബിജു (43) ആണ് മരിച്ചത്. തവിഞ്ഞാല്‍ തണ്ടേക്കാട് ക്രഷറില്‍ വെച്ച് ടിപ്പര്‍ കഴുകുന്നതിനിടെ കാര്‍ വാഷിംഗ് പമ്പിലേക്കുള്ള വയറിലെ സ്വിച്ചില്‍ നിന്നും വൈദ്യുതാഘാതമേറ്റതായാണ് സൂചന. നിലത്തു വീണു കിടന്ന ബിജുവിനെ ക്രഷറിലെ തൊഴിലാളികള്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കെ എസ് ഇ ബി അധികൃതര്‍ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ചന്ദ്രന്റെയും വസന്തയുടേയും മകനാണ് ബിജു. ബിന്ദുവാണ് ഭാര്യ. നന്ദന, യദുനന്ദന്‍ എന്നിവര്‍ മക്കളാണ്.



Leave a Reply