മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകം :സബിതയും ശിവനും ഒന്നിക്കുന്നു

വെങ്ങപ്പള്ളി: അപകടം നടന്ന് ശിവദാസന്‍ കിടപ്പ് രോഗിയാവുന്നതിന് മുമ്പ് തീരുമാനിച്ച വിവാഹത്തില്‍ നിന്നും പിന്മാറാതെ തന്റെ ജീവിതത്തിലെ കൂട്ട് ഈ പ്രിയപ്പെട്ടവന്‍ തന്നെയെന്ന് ഉറച്ച തീരുമാനമെടുത്ത മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകമായ സബിതയും ശിവനും തമ്മിലുള്ള വിവാഹം വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ വെച്ച് ബന്ധുക്കളുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തില്‍ സന്തോഷകരമായി നടന്നു. തൊഴിലിനിടെ കെട്ടിടത്തില്‍ നിന്നും വീണ് അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പായ ശിവനെ കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി പരിചരിച്ച് വരുന്ന സബിതയുടെയും ശിവന്റെ യും പരിശുദ്ധ പ്രണയത്തിന് വിവാഹമെന്ന സാക്ഷാത്കാരം ഒരുക്കിയത് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് പ്രവര്‍ത്തകരാണ്. വെങ്ങപ്പള്ളി ചൂരിയാറ്റ കോളനിയിലെ വാസുവിന്റെ മകളാണ് സബിത.
വെങ്ങപ്പള്ളി ലാന്റ്‌ലെസ് കോളനിയിലാണ് ശിവന്‍ താമസിച്ചു വരുന്നത്. ഒട്ടേറെ സുമനസുകളുടെ സഹായ സഹകരണത്തോടെയാണ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ഈ വിവാഹം നടത്തിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന മുഖ്യാതിഥിയായി. വ്യവസായ പ്രമുഖന്‍ സി കെ ഉസ്മാന്‍ഹാജി, ഡോ. മുഹമ്മദ് ഷരീഫ്, കോര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ സെക്രട്ടറി വേലായുധന്‍ ചുണ്ടേല്‍, വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ക്കൊപ്പം ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ ഈ മംഗള മുഹൂര്‍ത്തത്തിന് സാക്ഷികളാവാനെത്തി. സഹായങ്ങള്‍ക്കായി എസ് കെ എസ് എസ് എഫ് വിഖായ പ്രവര്‍ത്തകരും പങ്കാളികളായി.
തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം ശിവാനന്ദന്‍, വളണ്ടിയര്‍മാരായ പി അനില്‍കുമാര്‍, ശാന്തി അനില്‍, വി മുസ്തഫ, കെ ടി ഷിബു, പി കെ മുസ്തഫ, സഞ്ജിത് പിണങ്ങോട്, ടി ജോര്‍ജ്ജ്, ജോസ് കാപ്പിക്കളം, ബി സലിം, രത്‌നാവതി, സരിത, സനല്‍രാജ്, ജൂലി സജി, രാജാമണി, സണ്ണി കുന്നത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



Leave a Reply