സംയുക്ത ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് സൂചന സമരം നടത്തി

കെല്ലൂര്‍: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡിലെ കെല്ലൂര്‍-വേലൂക്കര റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ചു സംയുക്ത ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് സൂചന സമരം നടത്തി. നിരവധി വാഹനങ്ങള്‍ ദിനംപ്രതി കടന്നു പോകുന്നതും മുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ ഏക ആശ്രയവുമായ ഈ റോഡ് നന്നാക്കാത്തതില്‍ വാര്‍ഡ് മെമ്പറും പ ഞ്ചായത്ത് ഭരണസമിതിയും അടിയന്തിരമായി ഇടപെട്ട് താല്‍ക്കാലികമായെങ്കിലും ഗതാഗത സൗകര്യം ഒരുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ നടപടികളുണ്ടായില്ലെങ്കില്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചും പ്രദേശവാസികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള മറ്റു സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇ വി ഷംസുദ്ദീന്‍, ജാഫര്‍ പി, കെ സി ചാക്കോ, മുഹ്‌സിന്‍ കെ, അലോയ്‌സ് തോമസ്, സ്വപ്ന ബിനോയ് എന്നിവര്‍ നേതൃത്വം നല്‍കി.



Leave a Reply