നേത്രദാനത്തിന്റെ മഹിമ വിളിച്ചോതി വിളംബര റാലി

മാനന്തവാടി :നേത്രദാനത്തിന്റെ കാലിക പ്രശസ്തി വിളിച്ചോതി നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര റാലി ശ്രദ്ധേയമായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന ഫ്ലാഗ് ഓഫ് ചെയ്ത് ദ്വാരക ടൗണില്‍ നിന്നും ആരംഭിച്ച വിളംബര റാലിയില്‍ ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് അധികൃതര്‍, ആശാ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ അണിചേര്‍ന്നു. പനമരം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഫ്ലാഷ് മോബും എറെ ആകര്‍ഷകമായി. നേത്രദാനത്തിന്റെ പ്രാധാന്യം സ്‌കിറ്റിലൂടെയും ഡാന്‍സിലൂടെയും ജനമനസ്സുകളിലേക്ക് എത്തിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു. വാദ്യഘോഷങ്ങളുടെയും നേത്രദാന ബോധവത്ക്ക രണത്തിന്റെ പ്ലക്കാര്‍ഡുകളുടെയും അകമ്പടിയോടെ നടന്ന വിളംബര റാലിയില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു.



Leave a Reply