പുസ്തകോത്സവ ലോഗോ പ്രകാശനം ചെയ്തു

കല്‍പ്പറ്റ: സെപ്റ്റംബര്‍ 14,15,16 തീയ്യതികളില്‍ വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ലോഗോ പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. തരിയോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകനായ എന്‍. ടി. രാജീവ് ആണ് ലോഗോ തയ്യാറാക്കിയത്.വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ. സുധീര്‍, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി. കെ. രവീന്ദ്രന്‍, സെക്രട്ടറി സി. എം. സുമേഷ്, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ സുരേഷ് ബാബു, എ. കെ. രാജേഷ്, ജില്ലാ ലൈബ്രറി വികസനസമിതി ചെയര്‍മാന്‍ ഇ. കെ. ബിജുജന്‍ എന്നിവര്‍ സംസാരിച്ചു.



Leave a Reply