” അപകട രഹിത വാര്യാട്” ജനകീയ സമിതി രൂപീകരിച്ചു

മുട്ടിൽ :കോഴിക്കോട് – കൊല്ലഗൽ ദേശീയ പാതയിൽ മുട്ടിൽ മുതൽ കാക്കവയൽ വരെയുള്ള ഭാഗത്ത് അപകടങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഈ സ്ഥിതിക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പ്രദേശ വാസികളും , ജനപ്രതിനിധികളും ചേർന്ന് ” അപകടരഹിത വാര്യാട്” എന്ന പേരിൽ ജനകീയ സമിതി രൂപീകരിച്ചു.വാര്യാട് എ.എ.ഡബ്ളിയു.കെ ടെക്നിക്കൽ ഇൻസ്റ്റിട്ട്യൂട്ടിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. റഷീദ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രിക കൃഷ്ണൻ , ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈലജ, എം.ഡി. സെബാസ്സ്റ്റ്യൻ , ബിനു തോമസ്, അഷറഫ് കൊട്ടാരം, പി.വി ന്യൂട്ടൻ, ഹംസ. എൻ , സലീം കെ, പത്മനാഭൻ , ജയിംസ് എം. ജെ, ഷിജു ഗോപാൽ, തുടങ്ങിയവർ പ്രസംഗിച്ചു. കാക്കവയൽ മുതൽ വാര്യാട് വരെയുള്ള ഭാഗത്ത് റോഡിൽ ഇടവിട്ട് സ്പീഡ് ബേക്കറായി സ്റ്റഡുകൾ സ്ഥാപിക്കുക, സൂചനാ ബോഡുകൾ സ്ഥാപിക്കുക, ക്യാമറകൾ സ്ഥാപിക്കുക, റോഡ് സൈഡിൽ അനധികൃതമായി ദിവസങ്ങളായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, എന്നീ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ചെയർമാനും , എൻ.കെ. റഷീദ്, സബാസ്റ്റ്യൻ എം. ഡി എന്നിവർ വൈസ് ചെയർമാൻമാരും , ബിനു തോമസ് ജനറർ കൺവീനറും, ഹംസ . എൻ. ന്യൂട്ടൻ, പി.വി , എന്നിവർ കൺവീനർമാരും, അഷറഫ് കൊട്ടാരം ട്രെഷററുമായി 25 അംഗ കമ്മിറ്റിക്ക് യോഗം രൂപം നൽകി.



Leave a Reply