April 19, 2024

മാതാവിന്റെ ജനനത്തിരുനാളും എട്ടുനോമ്പാചരണവും

0
Img 20220831 151946.jpg
മീനങ്ങാടി : മീനങ്ങാടി സെന്റ് മേരീസ് സൂനോറോ യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടുനോമ്പാചരണവും സുവിശേഷധാരയും സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ നടത്തും. വികാരി ഫാ.വര്‍ഗീസ് കക്കാട്ടില്‍, ട്രസ്റ്റി കെ.വി. പ്രിന്‍സ്, സെക്രട്ടറി ബേസില്‍ ജോര്‍ജ് തുരുത്തുമ്മേല്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ടി.എം. അനൂപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
നാളെ മുതല്‍ ഏഴു വരെ രാവിലെ 8.30നു വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും 10നു വചനശുശ്രൂഷ, ധ്യാനം എന്നിവയും ഉണ്ടാകും. ഇടവകയിലെ മറിയം എന്നു പേരുള്ളവരുടെ സ്‌നേഹക്കൂട്ടായ്മ നാലിനു ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ നാലു വരെ നടത്തും. ഏഴിനു ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ നാലു വരെ കിഡ്ഡീസ്, സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ കുട്ടികള്‍ക്കായി ചിത്രരചനാമത്സരം ഉണ്ടാകും.
എട്ടിനു രാവിലെ 8.30നു മംഗളൂരു ഹോണവാര്‍ മിഷന്‍ ഭദ്രാസനാധിപന്‍ യാക്കോബ് മോര്‍ അന്തോണിയോസ് മെത്രപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്‍മേല്‍ കുര്‍ബാന. 9.20നു വിശുദ്ധ ദൈവമാതാവിന്റെ ‘സൂനോറോ’ വിശ്വാസികളുടെ വണക്കത്തിനായി പേടകത്തില്‍നിന്നു പുറത്തെടുക്കും.
11നു സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ഇടവകയിലെ മോര്‍ ബസേലിയോസ് ചാരിറ്റബിള്‍ ഫണ്ട് നിര്‍ധന കുടുംബത്തിനായി കാരച്ചാല്‍ മുരണിയില്‍ ഏഴു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വഹിക്കും. ഫാ.വര്‍ഗീസ് കക്കാട്ടില്‍ അധ്യക്ഷത വഹിക്കും. യാക്കോബ് മോര്‍ അന്തോണിയോസ് മെത്രപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരംപുഴ, പൗരസ്ത്യ സുവിശേഷ സമാജം ജനറല്‍ സെക്രട്ടറി ഫാ.ജേക്കബ് തോമസ് തണങ്ങും പതിക്കല്‍, സമാജം ഇന്‍സ്‌പെക്ടര്‍ കെ.എം. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിക്കും. ബേസില്‍ ജോര്‍ജ് തുരുത്തുമ്മേല്‍ സ്വാഗതവും കെ.വി. പ്രിന്‍സ് നന്ദിയും പറയും.
വിവിധ ദിവസങ്ങളില്‍ ഫാ.ഡേവിസ് ചിറമ്മേല്‍, ഫാ.റെജി പോള്‍ കോലഞ്ചേരി, ഫാ.റെജി ചവര്‍പ്പനാല്‍, ഫാ.ബാബു പാലക്കുന്നേല്‍ കുറുപ്പംപടി, ഫാ.മാത്യു ജോര്‍ജ് കാട്ടിപറമ്പില്‍, ഫാ.മാത്യു വയലാമണ്ണില്‍ എന്നിവര്‍ വചനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും. ഗാനശുശ്രൂഷ: സ്വീറ്റ് മെലഡീസ്, റാക്കാട്, കടമറ്റം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *