ഇന്ത്യയിലെ കര്‍ഷകരടക്കമുള്ളവരുടെ ഉന്നമനത്തിന് കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് ഉമ്മന്‍ചാണ്ടി
കല്‍പ്പറ്റ: ഇന്ത്യയിലെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനും, കര്‍ഷകരടക്കമുള്ള എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനും കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് എ ഐ സി സി ജനറല്‍സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. കല്‍പ്പറ്റ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ദാരിദ്ര്യം ഇല്ലാതാക്കുന്നതിനാണ് ന്യായ് പദ്ധതിയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടില്‍ വര്‍ഷത്തില്‍ 72000 രൂപയെത്തുന്ന ഈ പദ്ധതി നടപ്പിലായാല്‍ രാജ്യത്താകമാനം അഭിവൃദ്ധിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ഗാന്ധിയുടെ വിജയത്തിനായി എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. റസാഖ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. എ ഐ സി സി നിരീക്ഷകന് നാച്ചിയപ്പ, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്, പി പി എ കരീം, പഴകുളം മധു, കെ കെ അഹമ്മദ്ഹാജി, പി പി ആലി, എന്‍ ഡി അപ്പച്ചന്, കെ വി പോക്കര്‍ഹാജി, ടി ഹംസ, ടി ജെ ഐസക്, എം എ ജോസഫ്, സലീം മേമന, കെ ബി നസീമ, പി ടി ഗോപാലക്കുറുപ്പ്, ഉഷാതമ്പി തുടങ്ങിയവര്‍ സംബന്ധിച്ചു.
Leave a Reply