April 20, 2026

രാഹുൽ അധികാരത്തിലെത്തിയാൽ വയനാടിന്റെ കണ്ഡക ശനിയും പീഡാനുഭവ കാലവും അവസാനിക്കുമെന്ന് എ.കെ. ആന്റണി.

0
IMG-20190409-WA0106
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  
രാഹുലിന്റെ വിജയം വയനാടിന്റെ കണ്ഡകശനിയകറ്റുമെന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റ്ണി.തലപ്പുഴയിൽ യു.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുയോഗത്തിൽ പ്രസംഗിക്കവെ കെ.എം.മാണിയുടെ വാർത്ത വന്നതോടെ ആഹ്ലാദ പ്രകടനം മൗനജാഥയായി മാറുകയും ചെയ്തു. മരണ വാർത്ത അറിഞ്ഞതോടെ പൊതുയോഗം അവസാനിപ്പിക്കുകയും പുൽപ്പള്ളിയിലെയും കൽപ്പറ്റയിലേയും പൊതുയോഗം ആന്റ്ണി റദ്ദാക്കുകയും ചെയ്തു.
രാഹുൽ വിജയിക്കുകയും പ്രധാനമന്ത്രിയാവുകയും ചെയ്യുന്നതോടെ വയനാടി കണ്ഡക ശനി മാറുമെന്നും വയനാടിന്റെ ഭാവി വികസനത്തിന്റെതാകുമെന്നും എ.കെ.ആന്റണി പറഞ്ഞു.( Byte)
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ നിസാർ അഹമദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ പി.കെ.ജയലക്ഷമി, ഡി.ദേവരാജ ,കെ.ബി.തങ്കബാലു, ലാലി വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു. ആന്റണിയുടെ പ്രസംഗത്തിനിടെ മാണിയുടെ മരണവാർത്ത അറിഞ്ഞതോടെ പൊതുയോഗം അവസാനിപ്പിച്ച് തലപ്പുഴ ടൗണിൽ മൗനജാഥയും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *