April 18, 2026

ഇരു വൃക്കകളും തകരാറിലായ വിദ്യാർത്ഥിനിക്ക് കുവൈറ്റ് മാനന്തവാടി വെൽഫെയർ അസോസിയേഷന്റെ കൈതാങ്ങ്.

0
IMG-20190426-WA0044
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഡിഗ്രി വിദ്യാർത്ഥിനിക്ക് കുവൈറ്റ് മാനന്തവാടി വെൽഫെയർ അസോസിയേഷന്റെ കൈതാങ്ങ്. ഒണ്ടയങ്ങാടി കിഴക്കയിൽ രമേഷിന്റെ മകൾ രഞ്ജിമ രമേഷിനാണ് അസോസിയേഷൻ ധനസഹായം നൽകിയത്.മാനന്തവാടി പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികൾ ചികിത്സാ സഹായ കമ്മറ്റി ചെയർമാനും കൗൺസിലറുമായ ജേക്കബ് സെബാസ്റ്റ്യന്.ധനസഹായം കൈമാറി എം.പി.ശശികുമാർ, രഞ്ജിമയുടെ പിതാവ് രമേശൻ, സരിതബാബു, റെജി ഒണ്ടയങ്ങാടി, അശോകൻ ഒഴക്കോടി   ,കുവൈറ്റ് മാനന്തവാടി വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ വിശാഖ് ജോസ്, പി.സി.സിബിൻ, ബിനോയ് അഗസ്റ്റ്യൻ, വിപിൻ ബേബി, പ്രവീൺ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രഞ്ജിമക്ക് ഓപ്പറേഷനു വേണ്ടി ഭീമമായ തുക വേണ്ടി വരും, കുവൈറ്റ് വെൽഫെയർ അസോസിയേഷൻ കാണിച്ച മാതൃക മറ്റുള്ളവരും കാണിക്കാൻ മുന്നോട്ട് വന്നാൽ ഡിഗ്രി വിദ്യാർത്ഥിനിയായ രഞ്ജിമയുടെ ചികിത്സക്ക് മുതൽകൂട്ടാവും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *