“എന്റെ ഉസ്താദിന് ഒരു വീട് ” കട്ടില വെക്കൽ ചടങ്ങ് ഞായറാഴ്ച പുളിഞാൽ
കേരളത്തിലെ നിർധനരായ മദ്റസ അധ്യാപകർക്ക് സേനഹഭവന നിർമാണ പദ്ധതിയുമായി യുവ സംരഭകരുടെ കൂട്ടായ്മയായ ഡിവൈൻ ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റ് .മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രസ്റ്റ് "എന്റെ ഉസ്താദിന് ഒരു വീട് " എന്ന പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ വീടിന്റെ കട്ടില വെക്കൽ ചടങ്ങ് ഏപ്രിൽ 28ന് രാവിലെ പത്തിന് വയനാട് പുളിഞ്ഞാലിൽ വയനാട് ഹസൻ ഉസ്താദ് നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മുഹമ്മദ് ഷഫീഫ് ,പി.കെ കാസിം മാസ്റ്റർ, ഇസ്മയിൽ, മുഹമ്മദലി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




Leave a Reply