May 30, 2026

പാണ്ടിക്കടവിൽ ശിഹാബ് തങ്ങൾ അനുസ്മരണവും കെ.ബി നസീമക്ക് സ്വീകരണവും സംഘടിപ്പിച്ചു.

0
IMG-20190701-WA0097.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാണ്ടിക്കടവ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജജ് യാത്രയയപ്പും, ശിഹാബ് തങ്ങൾ അനുസ്മരണവും, ഏറ്റവും കൂടുതൽ  ആസ്തി വികസന ഫണ്ട് ഉപയോഗിച്ചതിന് സംസ്ഥാന ഗവൺമെന്റ് ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിനുള്ള അവാർഡ് നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമക്ക് സ്വീകരണം നൽകി. , പാണ്ടിക്കടവിൽ നിന്നും എം.ബി.ബി.എസ്. കരസ്ഥമാക്കിയ ഡോ:: മുബീന സി.കെ. ക്ക് അവാർഡും ,മികച്ച രക്തദാന സേവനത്തിന് സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നൗഷാദ് ചത്തുള്ളിക്ക് സ്വീകരണവും നൽകി .
ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് റസാഖ് ആയങ്കി അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഫൈസൽ കോമ്പി സ്വാഗതം പറഞ്ഞു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ യോഗം ഉൽഘാടനം ചെയ്തു.  അബ്ദുറഹിമാൻ മക്കിയാട് അനുസ്മരണ പ്രഭാഷണവും, മമ്മൂട്ടി നിസാമി തരുവണ ഹജ്ജ് പഠനക്ലാസും നടത്തി .. ആശംസകൾ അർപ്പിച്ചു കൊണ്ട് വളളിയാട്ട് അബ്ദുള്ള, ബ്രാൻ അഹമ്മദ് കുട്ടി, തോക്കൻ മമ്മുട്ടി ,അസറുദ്ദീൻ കല്ലായി ,മുക്കാളി ബഷീർ, Apസുബൈർ, തയ്യുള്ളതിൽ മുസ്തഫ, ശിഹാബ് മലബാർ, പി.വി.മുഹമ്മദ്  എന്നിവർ സംസാരിച്ചു, പി.വി.സമദ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *