വൃക്ഷ തൈകൾ നൽകി കൊണ്ട് വിദ്യാർത്ഥികളെ സ്വീകരിച്ചു
ബത്തേരി: – ബത്തേരി കോ.ഓപ്പറേറ്റീവ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ വൃക്ഷ തൈകൾ നൽകി കൊണ്ട് സ്വീകരിച്ചു. പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥി വിദ്യാർത്ഥിനികളെ വിവിധ ഫലവൃക്ഷ തൈകൾ നൽകി കൊണ്ട് സ്വീകരിച്ചതെന്ന് പ്രിൻസിപ്പൽ ബെന്നി അബ്രഹാം പറഞ്ഞു.കോളജ് പ്രസിഡന്റ് കെ.പി.ശശി ,പി.ടി.എ പ്രസിഡന്റ് പി.വി വേണുഗോപാൽ ,സ്റ്റാഫ് സെക്രട്ടറി കെ.പി റോയ്, റിജാസ് ,അജ്മൽ ,ശരണ്യ തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply