October 20, 2026

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കുന്നുവെന്ന്.

0
IMG-20190712-WA0118.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി.യുടെ നേതൃത്വത്തിൽ കർഷകമോർച്ച പ്രവർത്തകർ എടവക കൃഷിഭവനിലേക്ക് മാർച്ച് നടത്തി. എടവക പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ച് ബി.ജെ.പി.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിജയൻ കൂവണ ഉദ്ഘാടനം ചെയ്തു.ജയൻ വാളേരി അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി.നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണൻ കണിയാരം, ജോർജ് മാസ്റ്റർ, അബ്ദുൾ സത്താർ, വി.ആർ.രാഗേഷ്, കെ.കെ.തങ്കച്ചൻ, എ.യു.കൃഷ്ണൻകുട്ടി, മല്ലിക സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *