October 20, 2026

യുവജന ദിനാഘോഷവും യുവജന കൂട്ടായ്മയും സംഘടിപ്പിച്ചു

0
IMG_20190714_164226.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാടിച്ചിറ :
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ യുവജന ദിനാഘോഷവും യുവജന കൂട്ടായ്മയും സംഘടിപ്പിച്ചു
: യുവജനങ്ങളിൽ ആത്മീയ, സർഗാത്മക, സാമൂഹ്യശേഷി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്  പിടച്ചിറ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ യുവജന കൂട്ടായ്മയും സംഘമവും നടത്തിയത്. . ഇടവകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 220 ഓളം യുവജനങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു. ക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നു എന്നതാണ് ഓരോ യുവജന കൂട്ടായ്മകളുടെയും മുഖ്യ ഉദ്ദേശമെന്ന് മാനന്തവാടി രൂപത കെ.സി.വൈ.എം, എസ്.എം.വൈ.എം ഡയറക്ടർ ഫാദർ അഗസ്റ്റ്യൻ ചിറക്കത്തോട്ടം മുഖ്യ സന്ദേശത്തിൽ പറഞ്ഞു. മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടറും കേരള സർക്കാരിന്റെ സ്പെഷ്യൽ പരിശീലകനുമായ പൗലോസ് കുട്ടമ്പുഴ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ഇടവകയിൽ എല്ലാവർഷവും ലോക യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ഇത്തരം ആഘോഷങ്ങൾ  സംഘടിപ്പിക്കുമെന്നും ഇതൊരു തുടക്കമാണെന്നും ഇടവക വികാരി ഫാദർ ജെയ്സ് പൂതക്കുഴി പറഞ്ഞു..  ഫാദർ ഡാനിഷ് സി.എം. ഒ, സിസ്റ്റർ ജാൻവി,അന്റോ പുളിക്കൽ തുടങ്ങിയർ സംസാരിച്ചു.തുടർണ് കെ.സി.വൈ.എംമിന്റെ യൂണിറ്റിന് തുടക്കം കുറിച്ചു. ആന്റൊ പുളിക്കലിനെ കെ.സി.വൈ.എം യൂണിറ്റ് പ്രസിഡൻറായും അബിന പള്ളിക്കമാലിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മെർലിൻ പനയോലിൽ, ബിബിൻ മലയത്തടത്തിൽ, എബിൻ കുര്യൻ കരോട്ട്, സിജു പുറക്കാട്ട്, തുടങ്ങിയവർ ഭാരവാഹികളാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *