May 3, 2024

വയനാട് മഴ മഹോത്സവം: വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

0
Img 20190714 171705.jpg
 വയനാട് മഴ മഹോത്സവം:   വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
കൽപ്പറ്റ: 
സ്പ്ലാഷ് വയനാട് മഴ മഹോത്സവത്തിന്റെ  ഭാഗമായി കൽപറ്റയിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. വയനാട് ടൂറിസം ഓർഗനൈസേഷൻ ജില്ലാ സ്പോർട്സ് കൗൺസിൽ വയനാട് ഡി.ടി.പി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം മധു പരിപാടി ഉദ്ഘാടനം ചെയ്തു. ക്വിസ് മാസ്റ്റർ സുരേഷ് മത്സരം നിയന്ത്രിച്ചു. 
       
       മത്സരത്തിൽ ഡബ്ല്യു.ഒ.വി.എച്ച് എസിലെ മീര നന്ദ ,ജാസ്മിൻ മുഹമ്മദ് ടീമും  മീനങ്ങാടി  ജി.വി.എച്ച്.എസ്.എസിലെ   മുഹമ്മദ് ജാസ്മിൻ , കെ.പി .  ശ്രാവൺ   ടീമും   ഒന്നാം സ്ഥാനം പങ്കിട്ടു. മാനന്തവാടി ജി.വി.എച്ച്. എസിലെ   കെ.   ആർ.  ആദർശ് ,ഹരിതറോസ് ടീം രണ്ടാം സ്ഥാനവും  കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി  സ്കൂളിലെ  അഭിനാദ് സരിൻ   , റിതിക് ടീം മൂന്നാം സ്ഥാനവും നേടി. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്  എം.മധു , വൈസ് പ്രസിഡണ്ട് സലീം കടവൻ,  വയനാട് ടൂറിസം ഓർഗനൈസേഷൻ   പ്രതിനിധി ബിജു തോമസ്, എം.ജെ. സുനിൽ, സുബൈർ ഇളകുളം , സാജിദ് എന്നിവർ       സമ്മാനങ്ങൾ  വിതരണം ചെയ്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *