കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കത്തി വെക്കുന്നു: ഐ.സി. ബാലകൃഷ്ണന് എം.എൽ.എ.
കല്‍പ്പറ്റ: ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെയും ദീര്‍ഘവീക്ഷണമുള്ള സാമ്പത്തിക നയങ്ങളിലൂടെ യും ബാങ്കുകള്‍ സംരക്ഷിക്കുന്ന നിലപാടുകള്‍ ആണ് കോണ്‍ഗ്രസ് എടുത്തിരുന്നതെങ്കില്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് ബാങ്കുകള്‍ കൊള്ള യടിച്ച് രാജ്യം വിടാന്‍ ഉള്ള ഒത്താശ ചെയ്യുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് ഐ.സി. ബാലകൃഷ്ണന്. ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചു നടന്ന സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.എം.എ ജോസഫ് അധ്യക്ഷനായിരുന്നു.. എന്‍.ഡി.അപ്പച്ചന്, ടി.ജെ. ഐസക്, കെ.ഇ.വിനയന്,സി.ജയപ്രസാദ്, എം.എം. രമേശന് മാസ്റ്റര്‍ ,നിസ്സി അഹമ്മദ്, പി.വി.ജോര്‍ജ്ജ്, പോള്‍സണ്‍ കൂവക്കല്‍, ജോഷി സിറിയക്, എന്‍.വേണു മാസ്റ്റര്‍, കെ.കെ.രാജേന്ദ്രന്, ജോണി നന്നാട്ട്, ബി.സുരേഷ് ബാബു, ജോയ് തൊട്ടിത്തറ, എം.ഉണ്ണികൃഷ്ണന്, സുജയ വേണുഗോപാല്‍, സി.പി. പുഷ്പലത, തുടങ്ങിയവര്‍ പ്രസംഗിച്ചു





Leave a Reply