July 16, 2026

കണ്‍സഷന്‍ കാര്‍ഡ് വിതരണത്തിന് തയ്യാറായി

0
By ന്യൂസ് വയനാട് ബ്യൂറോ

2019-20 അധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ കാര്‍ഡുകള്‍ വിതരണത്തിന് തയ്യാറായതായി ആര്‍.ടി.ഒ. അറിയിച്ചു.  യൂണിഫോമിലുള്ളതും സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന ഐ.ഡി.കാര്‍ഡ് കൈവശമുള്ളതുമായ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡ് ഇല്ലാതെ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാം.  രാവിലെ 6 മുതല്‍ വൈകീട്ട് 7 വരെ 40 കി.മീ. ദൂരത്തേക്കാണ് യാത്രാ സൗജന്യം.  അവര്‍ക്ക് മറ്റ് തൊഴില്‍, വരുമാനം ഉണ്ടാകരുത്.  ഫുള്‍ടൈം റഗുലര്‍ അംഗീകൃത കോഴ്‌സുകളാണോ എന്ന് പരിശോധിച്ചാണ് കണ്‍സഷന്‍ കാര്‍ഡ് നല്‍കുക.  ഇതിനായി സ്ഥാപനത്തിന്റെ ലെറ്റര്‍പാഡിലോ മുദ്രപേപ്പറിലോ ഉള്ള സത്യവാങ്മൂലത്തോടൊപ്പം കോഴ്‌സിന്റെ പേര്, ദൈര്‍ഘ്യം, സമയം അംഗീകരിച്ച യൂണിവേഴ്‌സിറ്റി, ബോര്‍ഡ് എന്നിവയുടെ വിവരങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം.  റെഗുലര്‍ അല്ലാത്ത കോഴ്‌സുകളുടെ പ്രോസ്‌പെക്ടസ്/കോഴ്‌സിന്റെ അംഗീകാരം തുടങ്ങിയ രേഖകള്‍ ഹാജരാക്കണം.  പ്രൈവറ്റായി യൂണിവേഴ്‌സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രജിസ്‌ട്രേഷന്‍ നമ്പറും ആദ്യ വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭ്യമല്ലാത്തവര്‍ സ്ഥാപനത്തിലെ അഡ്മിഷന്‍ നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തണം.  പ്രൊഫഷണല്‍ കോഴ്‌സുകളെക്കുറിച്ച് അനേ്വഷിച്ച ശേഷമായിരിക്കും കാര്‍ഡ് അനുവദിക്കുക.  അനുവദിച്ച കാര്‍ഡുകള്‍ പൂരിപ്പിച്ച് വിദ്യാര്‍ത്ഥിയും സ്ഥാപനമേധാവിയും ഒപ്പുവച്ച് സ്ഥാപനത്തിന്റെ സീലോടുകൂടി ലിസ്റ്റിലെ റിമാര്‍ക്‌സ് കോളത്തില്‍ കാര്‍ഡ് നമ്പര്‍ പതിപ്പിച്ച് കാര്‍ഡുകള്‍ ഉച്ചയ്ക്ക് 3ന് ശേഷം ഓഫീസില്‍ തിരികെ നല്‍കണം.  കാര്‍ഡുകള്‍ പരിശോധിച്ച് അടുത്ത ദിവസം മുതല്‍ വിതരണം ചെയ്യും.  കാര്‍ഡുകള്‍ അതത് ആര്‍.ടി.ഒ. ഓഫീസുകളിലാണ് വിതരണം ചെയ്യുക.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *