July 16, 2026

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനത്തില്‍ അവസരം.

0
By ന്യൂസ് വയനാട് ബ്യൂറോ

 
       കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ വനിതകള്‍ക്കായി സംവരണം ചെയ്ത ഫാക്കല്‍റ്റി, (യോഗ്യത : സയന്‍സിലോ കണക്കിലോ ടെക്‌നോളജിയിലോ ഉളള  ബിരുദാനന്തര ബിരുദം, പ്രായം പരമാവധി 38 വയസ്സ്), ടീച്ചേഴ്‌സ്, കോ-ഓര്‍ഡിനേറ്റഴ്‌സ് (യോഗ്യത: ബിരുദം, പ്രായപരിധി 40 വയസ്സ്) ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 30 ന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. എംപ്ലോയ്ബിലിറ്റി       സെന്ററില്‍   രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് രജിസ്റ്റര്‍ ചെയ്തും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.  ഉദ്യോഗാര്‍ത്ഥികള്‍  ബയോഡാറ്റയുമായി ഹാജരാകണം. എംപ്ലോയ്ബിലിറ്റി സെന്ററില്‍  നാളിതുവരെ രജിസ്‌ട്രേഷന്‍  നടത്താത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസടച്ച് രജിസ്‌ട്രേഷന്‍ നടത്തുന്നതിനുളള സൗകര്യം ഉണ്ടായിരിക്കും.  ഫോണ്‍ 04952370178, 2370176   .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *