April 15, 2026

മീനങ്ങാടിയിൽ കാറും ബൊലേറൊയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

0
IMG20171215112003
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: അൻപത്തിനാലാം മൈലിന് സമീപം ബൊലോറോയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

മീനങ്ങാടി പാലക്കമൂല മൈലോത്ത് തങ്കച്ചൻ, എറണാകുളം പറവൂർ ഒലവക്കോട് ഹമീദ് ഭാര്യ റംല എന്നിവർക്കാണ് പരുക്കേറ്റത് .പരുക്ക് പറ്റിയവർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്,
ആരുടെയും പരുക്ക് ഗുരുതരമല്ല.
 കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ബൊലോറോ വന്നിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
 റോഡിൽ വാഹനം വരുന്നത് ശ്രദ്ധിക്കാതെ ബൊലോറൊ തിരിച്ചതാണ് അപകടത്തിനിടയാക്കിയതെന്നും സീറ്റ് ബെൽറ്റ് ധരിച്ചതും എയർ ഭാഗുമാണ് വൻ ദുരന്തത്തിൽ നിന്നും കാറിലുള്ളവരെ സംരക്ഷിച്ചതെന്നും പോലീസ് പറഞ്ഞു.  ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും  ബൊലേറോ ഭാഗികമായും തകർന്നു.

റിപ്പോർട്ട്: ഷെരീഫ് മീനങ്ങാടി
ടീം ന്യൂസ് വയനാട്
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *