April 15, 2026

വീട്ടുമുറ്റത്ത് നെൽപ്പാടമൊരുക്കി ചാമക്കാട് റോബിൻ

0
IMG-20171218-WA0012
By ന്യൂസ് വയനാട് ബ്യൂറോ
വീട്ടുമുറ്റത്തൊരു കൊച്ചു നെൽപാടം
കൽപ്പറ്റ :വീട്ടുമുറ്റം ആകർഷകമാക്കാൻ വീട്ടുട്ടുമുറ്റത്ത് നെൽകൃഷി നടത്തി യുവകർഷകൻ ശ്രദ്ധേയനാകുന്നു .കൽപ്പറ്റമുണ്ടേരി ചാമക്കാട് റോബിനാണ് വീട്ടുമുറ്റത്ത് നെൽപാടം ഒരുക്കിയത് .മഴക്കാലത്ത് ചെളിയും വേനലിൽ പുല്ലും നിറഞ്ഞ തോടെയാണ് മുറ്റത്ത് നെൽകൃഷി ചെയ്യാമെന്ന ആശയം റോബിന് തോന്നുന്നത്. രണ്ട് സെന്റ് വരുന്ന സ്ഥലത്താണ് നെല്ല് കൃഷി ചെയ്തത്. മൂന്ന് മാസം മുൻപ് ഞാറ് നട്ടു .രണ്ടാഴ്ച്ചക്കകം വിളവെടുക്കാനാ
കും .നല്ലപോലെ  കതിരിട്ടതോടെ വീട്ടുമുറ്റത്ത് മനോഹരമായ കാഴ്ച്ചയാണ് .തന്റെ മാതൃകയിൽ എല്ലാ വീടുകളിലും കുറഞ്ഞ അളവിലെങ്കിലും കൃഷി ചെയ്യണമെന്ന ആഗ്രഹമാണ് ഈ യുവ കർഷകൻ പ്രകടിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *