April 15, 2026

പി എം പ്രസന്നസേനനെ അനുസ്മരിച്ചു

0
meppady
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും, ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റും, മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ എന്‍ ടി യു സി) ജനറല്‍ സെക്രട്ടറിയുമായിരുന്ന പി എം പ്രസന്നസേനന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ മേപ്പാടി പഞ്ചായത്ത് ലൈബ്രറിഹാളില്‍ അനുസ്മരണയോഗം നടത്തി. ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി സുരേഷ്ബാബു അധ്യക്ഷനായിരുന്നു. നിര്‍ധനരോഗിക്കുള്ള പി എം പ്രസന്നസേനന്‍ റിലീഫ് ഫണ്ട് കെ പി സി സി മെമ്പര്‍ കെ വി പോക്കര്‍ഹാജി വിതരണം ചെയ്തു. ഒ ഭാസ്‌ക്കരന്‍, പി എം ഇബ്രാഹിം, രാജു ഹെജമാടി, കെ ജി വര്‍ഗീസ്, ഷാജി, ടി എ മുഹമ്മദ്, എ രാംകുമാര്‍, ബെന്നി ബി പി, രാധാരാമസ്വാമി, പി എം സെയ്തലവി, സതീഷ് നെല്ലിമുണ്ട, യു എം പോള്‍, പ്രമോദ് തൃക്കൈപ്പറ്റ, മന്‍സൂര്‍ പി എം തുടങ്ങിയവര്‍ സംസാരിച്ചു. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *