April 15, 2026

മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു: പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസ് കട്ടപ്പുറത്ത്

0
IMG-20171219-WA0150
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ബ്രേക്ക് എടുക്കാൻ വൈകിയതിനെ തുടർന്ന് മോട്ടോർവാഹന വകുപ്പ്  പിഴയിട്ടതോടെ പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസ് കട്ടപുറത്തായി .മാനന്തവാടി ജില്ലാ ആശുപത്രിയിലെ ആംബുലൻസാണ് ആറ് മാസമായി കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ആർ ടി ഒ ഓഫീസിന് മുൻപിൽ നിർത്തിയിട്ടിരിക്കുന്നത്.
മാനന്തവാടി മണ്ഡലത്തിലെ രണ്ട് ആoബുലൻസുകളിൽ ഒന്ന് ഇത്തരത്തിൽ കിടക്കുന്നതിനാൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ ദുരിതത്തിലായി. പതിനയ്യായിരം രൂപയാണ് ആംബുലൻസിന് പിഴ ഇട്ടിരിക്കുന്നത് .ഇതോടെയാണ് ആംബുലൻസ് നിരത്തിലിറക്കാൻ പറ്റാത്ത സ്ഥിതി വന്നത്. ആംബുലൻസ് നിരത്തിൽ ഇറക്കാൻ നടപടി വേണമെന്ന് ആദിവാസി സംഘടനകൾ പട്ടികവർഗ്ഗ വകുപ്പിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. പിഴ അടക്കുന്നത് സംബന്ധിച്ച് ഇരുവകുപ്പുകളും തമ്മിൽ തർക്കമുണ്ട് .ആദിവാസികൾക്ക് സഹായകരമാവേണ്ട ആംബുലൻസ് ഇറക്കാൻ നടപടി ആവശ്യപെട്ട് ജില്ലാ കളക്ടറെ സമീപിക്കാൻ ഒരുങ്ങുകയാണ് ആദിവാസി സംഘടനകൾ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *