കുറുവാ ദ്വീപിൽ സഞ്ചാരികള്‍ക്ക് നിയന്ത്രണം: ഡി.വൈ.എഫ്.ഐ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി
മാനന്തവാടി: കുറുവാദ്വീപിലെ അനാവശ്വ നിയന്ത്രണങ്ങള്‍ പിന്വലിക്കണമെന്നാവശ്വപ്പെട്ട് ഡി.വൈ.എഫ്.ഐ പയ്യംമ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഡി.എഫ്.ഒ ഓഫീസിന് മുന്നില്‍ അനിശ്ചിത കാല നിരാഹാര സമരത്തിന് തുടക്കമായി.
സമരം എല്‍.ഡി.എഫ് വയനാട് ജില്ലാ കണ്‍വീനര്‍ കെ.വി മോഹനന് ഉദ്ഘാടനം ചെയ്തു.ജോസ് എം ജോണ്‍ അധ്യക്ഷനായി. സിപിഐ.എം ജില്ലാ കമ്മിറ്റിയിംഗം പി വി സഹദേവന്, ഏരിയ സെക്രട്ടറി കെ.എം വര്‍ക്കി മാസ്റ്റര്‍, കെ.എം ഫ്രാന്‍സിസ്, സണ്ണി ജോര്‍ജ്ജ്, ഗോകുല്‍ ഗോപിനാഥ്, ഗിരിജ, അജിത്ത് വര്‍ഗീസ്, അഖില്‍ എന്നിവര്‍ സംസാരിച്ചു.






Leave a Reply