April 29, 2026

വിളംബര ജാഥ നടത്തി

0
j
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുസ്ലീം ലീഗ് വയനാട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കല്‍പ്പറ്റയില്‍ നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയുടെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റമുനിസിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ വിളംബര ജാഥ നടത്തി. ഇസ്രായേല്‍തലസ്ഥാനം ജറുസലേം ആക്കുന്നതിനെ അനുകൂലിച്ച് കൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രം പ് നടത്തിയ പ്രസ്താവനയില്‍ ലോകമെമ്പാടും നടക്കുന്ന പ്രതിക്ഷേധ പരിപാടികളുടെ ഭാഗമായാണ് ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റി ഇന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയും സംഗമവും നടത്തുന്നത്. പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വിളംബര ജാഥക്ക് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.മൊയ്തീന്‍ കുട്ടി, പി.ബീരാന്‍ കോയ, എ.പി.ഹമീദ്, കെയം തൊടി മുജീബ്, അഡ്വ.എ.പി.മുസ്തഫ, അലവിടേക്കേതില്‍, കെ.കെ.കുഞ്ഞമ്മദ്, അബു ഗൂഡലായ്, സി.കെ.നാസര്‍, എം.പി.ഹംസ, എന്‍.മുസ്തഫ, പി.പി.ഷൈജല്‍,ഷമീര്‍ ഒടുവില്‍, കെ.ടി.ഹംസ, പി.കുഞ്ഞൂട്ടി, തറയില്‍ മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *