May 16, 2024

കുറുവാ ദ്വീപ് പ്രശ്നം; ഡിവൈഎഫ്ഐ സമരം അവസാനിച്ചു

0
മാനന്തവാടി ∙ വിനോദ സഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിലെ പ്രവേശനത്തിന്
നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ഡിവൈഎഫ്ഐ നടത്തിയ അനിശ്ചിതകാലനിരാഹാര
സമരം അവസാനിപ്പിച്ചു. സമരം അവസാനിപ്പിച്ചതിനെ തുടർന്ന് ഡിവൈഎഫ്ഐ
പ്രവർത്തകർ ടൗണിൽ വിജയാഹ്ളാദ പ്രകടനം നടത്തി.

ചർച്ചയിൽ ദ്വീപിൽ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം വർധിപ്പിക്കുന്ന
കാര്യത്തിലും കുറുവയെ കുറിച്ചുളള പഠനം നടത്തുന്ന കാര്യത്തിലും ഉടൻ
തീരുമാനമുണ്ടാകുമെന്ന് കലക്ടർ ഉറപ്പ് നൽകി.നഗരസഭാ അധ്യക്ഷൻ വി.ആർ.
പ്രവീജ്, ഡിവൈഎഫ്ഐ നേതാക്കളായ അജിത് വർഗീസ്, കെ.എം. പ്രാൻസിസ്, കെ.സി.
സുനിൽകുമാർ എന്നിവരാണ് കലക്ടർ എസ്. സുഹാസുമായി ചർച്ച നടത്തിയത്.

ഡിവൈഎഫ്ഐ പയ്യമ്പളളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
മേഖലാ സെക്രട്ടറി ഗോകുൽ ഗോപിനാഥാണ് 20 മുതൽ നിരാഹാര സമരം നടത്തി വന്നത്.

സിപിഎം–സിപിഐ തർക്കം ഉയർന്നതാണ് പ്രശ്നങ്ങൾ വഷളാക്കിയത്. കുറുവാ ദ്വീപിലെ
വിനോദ സഞ്ചാരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികളായ രണ്ട്പേർ
ഹൈക്കോടതിയെ സമീപിച്ചതിന് പിന്നിൽ സിപിഐ ആണെന്ന ആരോപണവും സിപിഎം
ഉന്നയിക്കുന്നു. ഡിവൈഎഫ്ഐ സമരം തുടങ്ങിയ അന്ന് തന്നെ പ്രശ്ന
പിരഹാരത്തിനായി സിപിഎം–സിപിഐ ഉന്നത നേതാക്കൾ പങ്കെടുത്ത ചർച്ച
നടന്നിരുന്നു. പ്രശ്നങ്ങൾക്ക് തുടക്കമിട്ട തൊഴിൽ പ്രശ്ന പരിഹാരമായിരുന്നു
മുഖ്യ അജണ്ട. ഇതിന്റെ അടിസ്ഥാനത്തിൽ മുൻപ് ഡിഎംസിയിൽ നിന്ന് പിരിച്ച്
വിട്ട സിപിഐ പ്രവർത്തകനെ ജനുവരി അഞ്ചുമുതൽ ജോലിയിൽ പ്രവേശിപ്പിക്കാൻ
ധാരണയായിട്ടുണ്ട്.

അതിനിടയിൽ കുറുവയിലെ പ്രശ്നങ്ങൾ പിരഹരിക്കുന്നതിനായി കലക്ടർ എസ്. സുഹാസ്
വിളിച്ച് ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. സിപിഐ പ്രതിനിധികളോ വനം
വകുപ്പ് പ്രതിനിധികളോ യോഗത്തിനെത്താത്തതാണ് കാരണം. എഡിഎം കെ.എം. രാജു,
മാനന്തവാടി നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ്, പനമരം ബ്ളോക്ക് പഞ്ചായത്ത്
സിഡന്റ് ദിലീപ്കുമാർ തുടങ്ങി സിപിഎം, കോൺഗ്രസ് നേതാക്കൾ മാത്രമാണ്
ചർച്ചക്കെത്തിയത്. എംഎൽഎമാരുടെ സാന്നിധ്യത്തിൽ വിശദമായ യോഗം വീണ്ടും
നടത്താൻ തീരുമാനിച്ച് യോഗം പിരിയുകയാണുണ്ടായത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *