April 29, 2026

റെഡ് റിബൺ ക്ളബ് ടെക്നിക്കൽ സെൽ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാംപ് നടത്തി

0
IMG-20171222-WA0004
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ ഗവ എൻജിനീയറിങ് കോളേജ് റെഡ് റിബൺ ക്ളബ് ടെക്നിക്കൽ സെൽ
നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാംപ്
നടത്തി. ജില്ലാ ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെ നടത്തിയ ക്യാംപ്
പ്രോഗ്രാം ഓഫിസർ ആബിദ് തറവട്ടത്ത് രക്തദാനം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു.
രക്തബാങ്ക് മെഡിക്കൽ ഒാഫിസർ ഡോ. ബിനിജ മെറിൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം
ഓഫിസർ കെ.പി. അലി, വൊളണ്ടിയർ സെക്രട്ടറിമാരായ ഐ.പി. മുഹമ്മദ് ഹാഷിർ,
പി.എം. വർഷ, എം. രജീഷ്, അതുല്യ ജേക്കബ്, ജ്യോതിർഗമയ കോ–ഒാർഡിനേറ്റർ
കെ.എം. ഷിനോജ്, സിബി മാത്യു, ഷക്കീല, എന്നിവർ പ്രസംഗിച്ചു. നിരവധി
വിദ്യാർഥികൾ രകതദാനം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *