May 17, 2024

പുറക്കാടി പൂമാല പരദേവതാ ക്ഷേത്ര മഹോത്സവം 24 ന് തുടങ്ങും

0
Img 20171222 123554
മീനങ്ങാടി: ശ്രീ പുറക്കാടി പൂമാല പരദേവത ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മഹോത്സവവും താലപ്പൊലി എഴുന്നള്ളത്തും
ഡിസംബർ 24, 25 തീയതികളിൽ വിപുലമായ പരിപാടികളോടെ നടക്കും. 40 ദിവസം നീണ്ടുനിന്ന മണ്ഡലമഹോത്സവത്തിനാണ് 25ന് 
നടക്കുന്ന ആറാട്ടോടെ സമാപനമാകുക. ഡിസംബർ 24ന് ഞായറാഴ്ച രാവിലെ അഞ്ചുമണിക്ക് നടതുറക്കൽ, ആറുമണിക്ക് ഗണപതി ഹോമം, ഏഴിന് ഉഷപൂജ, ഒമ്പതുമണിക്ക് കലവറ നിറക്കൽ, 11.30ന് ഉച്ചപൂജ,  5.10ന് നാമജപം, 5.30ന് പുറക്കാടി 
ഭജനസംഘത്തിെൻറ ഭജന, ആറുമണിക്ക് ദീപാരാധന, 6.30ന് സദനം സുരേഷ് മാരാർ, കലാമണ്ഡലം സനൂപ് മാരാർ എന്നിവർ 
നയിക്കുന്ന ഇരട്ട തായമ്പക, ഏഴുമണിക്ക് സർപ്പബലി, എട്ടിന് അത്താഴപൂജ, 8.30ന് ചുറ്റുവിളക്ക് എന്നിവ നടക്കും.
പ്രധാന ദിനമായ 25ന് രാവിലെ 7.30ന് സനൽ മാരാർ അവതരിപ്പിക്കുന്ന സോപാന സംഗീതം, 8.30ന് സംഗീതാർച്ചന, 10.30ന് എം. 
സുനിൽകുമാർ പുറക്കാടി അവതരിപ്പിക്കുന്ന വയലിൻ സോളോ, 12മണിക്ക് ഉച്ചപൂജ, ഒരുമണിക്ക് അന്നദാനം, വൈകിട്ട് അഞ്ചുമണിക്ക് വയനാട് സത്യസായി സേവസംഘടനയുടെ ഭജന,  6.30ന് തോറ്റം, 6.45ന് തൃക്കുറ്റിശ്ശേരി ശങ്കരമാരാരും പൂതാടി അരവിന്ദമാരാരും 
നയിക്കുന്ന പുളിത്തറമേളം എന്നിവ നടക്കും. തുടർന്ന് രാത്രി 7.30ന് തുമ്പക്കുനിയിൽ നിന്നുള്ള താലം വരവ് വയൽ മണ്ഡപത്തിലെ 
പ്രദക്ഷിണത്തോടുകൂടി ക്ഷേത്രത്തിൽ പ്രവേശിക്കും. പെരുമ്പാവൂരിലെ ഗജരാജൻ ചെറുശ്ശേരി രാജേന്ദ്രൻ തിടമ്പേറ്റും.
എട്ടുമണിക്ക് നന്തുണി നാടൻപാട്ട് സംഘം, വയനാട് അവതരിപ്പിക്കുന്ന നാടൻപാട്ട്, 8.30ന് കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം 
ഹരിഗോവിന്ദ് എന്നിവർ നയിക്കുന്ന ഇരട്ടതായമ്പക എന്നിവ നടക്കും. പത്തുമണിക്ക് അപ്പാട്, പന്നിമുണ്ട, മൈലമ്പാടി, അടിച്ചിലാടി, 
മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള താലം വരവ് ക്ഷേത്രത്തിൽ പ്രവേശിക്കും. രാത്രി 10.30ന് അത്താഴപൂജ, 
10.45ന് ആറാട്ട് എഴുന്നള്ളത്ത്, 11.30ന് എം.ടി.ബി. എൻറർടെയിൻമെൻറ് ആൻഡ് അശ്വതി സൗണ്ട്സ് കട്ടപ്പന അവതരിപ്പിക്കുന്ന മെഗാ 
മ്യുസിക്കൽ നൈറ്റ് അരങ്ങേറും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *