വീടിന്റെ മേൽക്കൂരയും ചുവരും തകർന്നു വീണു: വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
പടിഞ്ഞാറത്തറ:
വീടിന്റെ മേൽക്കൂരയും ചുവരും തകർന്നു വീണു. വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് കുപ്പാടിത്തറ ബേങ്ക് കുന്ന് കുഞ്ഞി വീട്ടിൽ ,കെ.വി ഭാസ്കരൻ എന്നയാളുടെ ,PP 5 396 നമ്പർ വീടാണ് രാവിലെ 8.30 ന് കാലപ്പഴക്കവും കാലാവസ്ഥാ വ്യതിയാനവും കൊണ്ട് മേൽക്കൂരയും ചുമരും തകർന്ന് വീണത്.. ഗൃഹനാഥയായ ശൈല തകർച്ച നേരിട്ട് കണ്ടതിനാൽ ആളപായം ഒഴിവായി.തലേ ദിവസം ബന്ധുജനങ്ങൾക്കൊപ്പം കുടുംബത്തിലെ കുഞ്ഞിന്റെ ഇരുപത്തിയെട്ടു കെട്ട് നടത്തിയത് ഈ വീട്ടിൽ വെച്ചാണ്. വീട്ടുകാരുടെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
Leave a Reply