വയോജന സംഗമം സംഘടിപ്പിച്ചു
കല്‍പ്പറ്റ:ജനറല്‍ ആശുപത്രി കല്‍പ്പറ്റയും മഹാത്മ കലാസാംസ്‌കാരിക നിലയം വെള്ളാരംകുന്ന് എ.ഡി.എസ്.22-ാം വാര്‍ഡും സംയുക്തമായ് സംഘടിപ്പിച്ച വയോജന സംഗമം.നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ എ.ഗിരീഷ് അധ്യക്ഷത വഹിച്ചു.ജനറല്‍ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രതീപ് കുമാര്‍ ചവറത്ത് സ്വാഗതം പറഞ്ഞു.ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.അശ്വതി മാധവന്‍ മുഖ്യപ്രഭാഷണം നടത്തി.ഏലിയാമ്മ ടീച്ചര്‍,എ.ഡി.എസ്.സഫിയ അസീസ്,എ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.എം.രാമചന്ദ്രന്‍ നന്ദി പറഞ്ഞു.






Leave a Reply