April 16, 2026

ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം സമ്മേളനം 29ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം സമ്മേളനം 29ന് കാവുമന്ദത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനരക്ഷാ യാത്ര എത്തിപ്പെടാത്ത വയനാട് ജില്ലിയില്‍ ലൗജിഹാദ്, ചുവപ്പ് ഭീകരത എന്നിവക്കെതിരെ മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് നവംബറില്‍ നടത്തിയ ബൂത്ത്, പഞ്ചായത്ത്തല സമ്മേളനങ്ങളുടെ പൂര്‍ത്തീകരണമായാണ് കല്‍പ്പറ്റ നിയോജക മണ്ഡലം സമ്മേളനം നടത്തുന്നത്. സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ഇന്ന് ഇരുചക്ര വാഹന റാലിയും വിളംബര ജാഥകളും നടത്തും. 29ന് വൈകുന്നേരം അഞ്ചിന് കാവുമന്ദത്ത് പൊതുസമ്മേളനം നടക്കും. സമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, മേഖല പ്രസിഡന്റ് വി.വി. രാജന്‍, ജില്ലാപ്രസിഡന്റ് പി.ജി. ആനന്ദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി പി.ജി. ആനന്ദ് കുമാര്‍, വൈസ്പ്രസിഡന്റ് കെ.എം. പൊന്നു, മണ്ഡലം പ്രസിഡന്റ് ആരോട രാമചന്ദ്രന്‍, മണ്ഡലം വൈസ്പ്രസിഡന്റ് എം.പി. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *