April 29, 2024

കേരള വെറ്ററിനറി ഡോക്ടര്‍മാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ 29ന് ആരംഭിക്കും

0
കല്‍പ്പറ്റ: കേരളത്തിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ 'ഫെസ്റ്റ് ഇന്‍ മെഡോസ്' 29ന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ കബനി ഓഡിറ്റോറിയത്തില്‍ 31വരെയാണ് കണ്‍വെന്‍ഷന്‍. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ (ഐവിഎ), കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിവിഒഎ) എന്നീ സംഘടനകള്‍ സംയുക്തമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. 
30ന് രാവിലെ പത്തിന് കല്‍പ്പറ്റ എംഎല്‍എ സി.കെ. ശശീന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 600ല്‍ അധികം ഡോക്ടര്‍മാര്‍ വെറ്ററിനറി ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. സെമിനാറുകള്‍, അസോസിയേഷന്‍ യോഗങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടക്കും. യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനവും മികച്ച വെറ്ററിനറി ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങളുടെ വിതരണവും ഒ.ആര്‍. കേളു എംഎല്‍എ നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ചടങ്ങില്‍ പങ്കെടുക്കും. വൈകുന്നേരം ആറു മുതല്‍ നടക്കുന്ന കലാസന്ധ്യ പ്രശസ്ത എഴുത്തുകാരന്‍ യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്യും. എഎസ്പി ചൈത്ര തെരേസ ജോണ്‍, മുഖ്യാതിഥിയായിരിക്കും. 31ന് നടക്കുന്ന ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജനറല്‍ബോഡി ഐ.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 
29ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന വെറ്ററിനറി മേഖലയിലെ ശാസ്ത്രീയമായ ആന്റിബയോട്ടിക് ഉപയോഗമ എന്ന സെമിനാറിന്റെ ഉദ്ഘാടനം മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് നിര്‍വഹിക്കും. തമിഴ്‌നാട് വെറ്ററിനറി സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. ബി. നാഗരാജന്‍ വിഷയം അവതരിപ്പിക്കും. കോഴിക്കോട് ജില്ലയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. പി.പി. ബിനീഷ് മൃഗസംരക്ഷണ വകുപ്പ് കോട്ടൂര്‍ പഞ്ചായത്തില്‍ നടപ്പാക്കിയ കോട്ടൂര്‍ മോഡല്‍ പദ്ധതി വിശദീകരണം നടത്തും. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫ. ഡോ. എം. സുനില്‍ വെറ്ററിനറി മേഖലയിലെ പുതിയ ഗവേഷണ മേഖലകളെക്കുറിച്ച് പ്രസംഗിക്കും. മൃഗങ്ങളില്‍ ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം കുറക്കുന്നതിലൂടെ പൊതുജനാരോഗ്യം ഉറപ്പുവരുത്തുക എന്നതാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ സെമിനാറിലൂടെ ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡോ. അബ്ദുള്‍ കരിം, ഡോ. എസ്.ആര്‍. പ്രഭാകരന്‍, ഡോ. പി. ജയേഷ്, ഡോ. കെ.എസ്. പ്രേമന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *