ഐ.എന്‍.ടി.യു.സി.കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കല്‍പ്പറ്റ:എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ചുമട്ട് തൊളഴിലാളി ദ്രോഹ ഓര്‍ഡിനന്‍സ് പിന്‍വലിക്കുക,രൂക്ഷമായ വിലക്കയറ്റം തടയുക,ചുമട്ട്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഫണ്ട് സര്‍ക്കാരിലേക്ക് മാറ്റാനുള്ള തീരുമാനം പിന്‍വലിക്കുക,1978-ലെ ചുമട്ട്തൊഴിലാളി നിയമം കുത്തക തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി പാടെ മാറ്റിമറിക്കുന്ന നാലാം വകുപ്പ് ഒന്‍പത്-എ,ഒന്‍പത്-ബി,എന്നീ ഉപവകുപ്പുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരള ചുമട്ട്തൊഴിലാളി ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി)വയനാട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ സമരം ഐ.എന്‍.ടി.യു.സി.ജില്ലാ പ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്തു.ചുമട്ട്തൊഴിലാളി ഫെഡറേന്‍ ജില്ലാ പ്രസി. വി.എന്‍.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു.സി.പി.വര്‍ഗ്ഗീസ്,പി.കെ.കുഞ്ഞിമൊയ്തീന്‍,എ.പി.കുര്യാക്കോസ്,ടി.എ.റെജി,പി.എന്‍.ശിവന്‍,പി.എം.ഷംസുദ്ദീന്‍,ഉമ്മര്‍ കുണ്ടാട്ടില്‍,ഗോപി ബത്തേരി,ജോര്‍ജ്ജ് മണ്ണത്താനി,കെ.കെ.രാജേന്ദ്രന്‍,വി.പി.മൊയ്തീന്‍,നിസ്സാം പനമരം എന്നിവര്‍ സംസാരിച്ചു.






Leave a Reply