പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം തുടങ്ങി
സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പ്രോഗ്രാമിന്റെ ഭാഗമായി മാനന്തവാടി മുനിസിപ്പാലിറ്റി 25-ആം ഡിവിഷൻ തല ഉദ്ഘടനം കൺസിലർ അഡ്വ.റഷീദ് പടയൻ വാക്സിൻ നൽകി ഉദ്ഘടനം ചെയ്തു ഇന്ന് ബൂത്ത്തല ഇമ്യൂണൈസേഷനും തിങ്കളും ചൊവ്വയും വിട്ടപോയ കുട്ടികള്‍ക്ക് വീടുവീടാന്തരം കയറി തുള്ളിമരുന്ന് വിതരണവും നടക്കും.
അഞ്ചു വയസ്സില്‍ താഴെയുള്ള 24,50,477 കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കാനാണ് സർക്കാർ
ലക്ഷ്യമിടുന്നത്. ഇതിന് 24,247 വാക്സിനേഷന്
ബൂത്തുകളും ട്രാന്‍സിറ്റ് -മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഭവന സന്ദര്‍ശനത്തിന് 24,247 ടീമുകളെയും നിയോഗിച്ചിട്ടുണ്ട് പി പി യൂണിറ്റ് സ്റ്റാഫ് സുനിഷ ഹെൽപ്പർ ബിന്ദു കെ എ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply