April 26, 2024

‘പൗരത്വ ഭേദഗതി ബിൽ’ ദൗലത്താ ബാദിൽ നിന്നും ജുനൈദ് കൈപ്പാണി എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു

0
Img 20200119 Wa0077.jpg
'പൗരത്വ ഭേദഗതി ബിൽ'
ദൗലത്താ ബാദിൽ നിന്നും യുവജനസേവാദൾ ദേശീയ പ്രസിഡന്റ്  ജുനൈദ് കൈപ്പാണി എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ  ശ്രദ്ധേയമാകുന്നു…
കുറിപ്പിന്റെ പൂർണ്ണ രൂപം…
''പൗരത്വ ഭേദഗതി ബില്ലിനെതിരെ നാടും നഗരവും തിളച്ചുമറിയുന്ന സമയത്ത് തന്നെ തുഗ്ലക് സുൽത്താന്റെ തലസ്ഥാന നഗരിയായിരുന്ന ദൗലത്താ ബാദിൽ  അവിചാരിതമായിട്ടാണങ്കിലും എത്തിപ്പെടാൻ സാധിച്ചു. ഒട്ടേറെ പുതുമകളുമായി കാലം ആവശ്യപ്പെടുന്ന സമരങ്ങളും പ്രതിഷേധങ്ങളും രാജ്യവ്യാപകമായി  നടക്കുകയാണല്ലോ…
ഇവിടെ നിന്നും എന്തെങ്കിലും കുറിക്കണമെന്ന്  കരുതി …
പൗരത്വ നിയമ ഭേദഗതിയിലൂടെ  സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുന്ന ഒരു ജനതയെ  വെട്ടിമുറിക്കാൻ ശ്രമിക്കുന്ന 
നരേന്ദ്ര മോഡിയെ  പലരും സുൽത്താൻ 'തുഗ്ലക്കിനോട്‌ ചേർത്ത്‌ വെക്കുന്നത്‌ കാണുന്നു. 
തുഗ്ലക് രാജഭരണ കാലത്തേ തലസ്ഥാന നാഗരിയായ
ദൗലത്താ ബാദ് കൊട്ടാരത്തിന്   നെറികേടിന്റെ രാഷ്ട്രീയ ചരിത്രമൊന്നും തന്നെ പറയാനില്ല.
തുഗ്ലക് ഭരണ പരിഷ്കാരത്തിലൊന്നും നിരപരാധികളെ നാട്‌ കടത്താനോ കൊല്ലാനോ ഉള്ള ബില്ലുകളോ ഓർഡിനെൻസോ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ 
മൂന്ന് ദിവസം കൊണ്ട്‌ മൂവായിരം പേരെ കൊന്ന് ചോര കുടിച്ചു എന്ന ഒരൊറ്റ ക്വാളിഫിക്കേഷനിൽ പ്രധാനമന്ത്രിയായ ഒരു നരാധമനെ തത്വശാസ്ത്രത്തിലും, ഗണിത ശാസ്ത്രത്തിലും, ഭാഷാ പാണ്ഢിത്യത്തിലുമൊക്കെ അഗ്ര ഗണ്യനായിരുന്ന 'സുൽത്താൻ മുഹമ്മദ്‌ ബിൻ തുഗ്ലക്ക്‌' ന്റെ കൂടെ ചേർത്ത്‌ പറയാൻ ഞാൻ ഒരുക്കമല്ല.. 
സുൽത്താൻ ഒരിക്കലും ക്രൂരതക്കോ വംശീയ ഉന്മൂലനത്തിനോ പേരെടുത്തിട്ടില്ല. 
മോഡിക്ക്‌ പകരം മോഡി മാത്രം…
മോഡിയെ തുഗ്ലക്കിനോട് ചേർത്ത് സാമ്യ പെടുത്തുന്നവർക്കായി  അറിഞ്ഞിരിക്കാൻ അല്പം ചരിത്രം…
പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന  ഭരണാധികാരി ഗിയാസുദ്ധീൻ തുഗ്ലക്കിന്റെ മൂത്ത മകനായിരുന്നു സുൽത്താൻ അബ്ദുൽ മുജാഹിദ് മുഹമ്മദ്‌ ഇബ്നു തുഗ്ലക്.
 1325-ൽ പിതാവിന്റെ മരണശേഷം ഇദ്ദേഹം സുൽത്താനായി. സുൽത്താനായതോടെ ജൌനഹ് എന്ന പേർ ഉപേക്ഷിച്ച് മുഹമ്മദ് എന്ന പേർ സ്വികരിച്ചു. ഈ പേര് കൂടാതെ അബുൽ മുജാഹിദ് എന്ന അപരനാമവും ഇദേഹത്തിണ്ടായിരുന്നു.
 രാജകുമാരൻ ഫക്ർ മാലിക്, ജൗന ഖാൻ, ഉലൂഘ് ഖാൻ എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 
ഗണിത ശാസ്ത്രം , തത്ത്വശാസ്ത്രം , വാനശാസ്ത്രം , ഭാഷാ പാണ്ഡിത്യം, ചിത്രകല , ശ്രുശ്രൂഷ എന്നിവയിൽ അഗാധ പാണ്ഡിത്യമുള്ള ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. 
ഇദ്ധേഹത്തിന്റെ ചില ഭരണപരിഷ്കാരങ്ങൾ പ്രതീക്ഷിച്ചതിന്റെ വിപരീതഫലം സൃഷ്ടിച്ചപ്പോഴാണ് ചരിത്രകാരന്മാർ 'ബുദ്ധിമാനായ ഭരണാധികാരിയുടെ മണ്ടൻ പരിഷ്കാരങ്ങൾ'എന്നു ഇദ്ധേഹത്തെ വിശേഷിപ്പിച്ചത്‌.
തന്റെ രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്ന് ദൗലത്താബാദിലേക്ക് മാറ്റിയ സംഭവമാണ് ഇതില്‍ ഏറ്റവുംപ്രശസ്തം. 
ഡല്‍ഹിയില്‍ താമസിച്ചിരുന്നവരെ അവരുടെ വസ്തുവകകളോടൊപ്പം ഔറംഗബാദിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ദൗലത്താബദില്‍ കുടിവെ‌ള്ളം കിട്ടാന്‍ ബുദ്ധിമുട്ടായതിനാല്‍ തലസ്ഥാനം വീണ്ടും ഡല്‍ഹിയിലേക്ക് മാറ്റി. എന്നാല്‍ ദൗലത്താബാദ് കോട്ട പിടിച്ചടക്കിയതിന് ശേഷമാണ് തുഗ്ലക്ക് തലസ്ഥാനം ഇവിടേയ്ക്ക് മാറ്റിയത്.
മറ്റൊന്ന് രാജ്യത്ത്‌ കള്ളനാണയങ്ങൾ പെരുകിയപ്പോൾ അതിനെതിരെ മതിയായ മുൻകരുതലുകൾ ഇല്ലാതെ ചെമ്പ്‌ നാണയങ്ങൾ പുറത്തിറക്കിയതും ഇതിന് ഉദാഹരണമായിരുന്നു.
 അധികാരികൾ ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ പിൽക്കാലത്ത്‌ 'തുഗ്ലക്ക്' എന്ന ശൈലിപ്രയോഗം ഉണ്ടായത്‌ ഇദ്ദേഹത്തിന്റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങളെ അനുസ്മരിച്ചാണ്.
ദയവ് ചെയ്ത്  ഇനിയെങ്കിലും  സുൽത്താൻ പരിഷ്കാരങ്ങളെ ക്രൂരതയുടെയും വിവേചനത്തിന്ററെയും 
വിഭജനത്തിന്റെയും വക്താവായ മോഡിയോട് ഉപമിച്ച്‌ തുഗ്ലക് രാജാവിനെ അപമാനിക്കരുത്.
എന്ന് സ്നേഹപൂർവ്വം 
ദൗലത്താബാദ് കൊട്ടാരത്തിൽ നിന്നും 
ജുനൈദ് കൈപ്പാണി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *