June 14, 2026

സപ്ലൈകോ സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
 
    കാവുംമന്ദം, വാകേരി സപ്ലൈകോ സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നാളെ  (ജനുവരി 24ന്) നിര്‍വ്വഹിക്കും.കാവുംമന്ദം ബസ്റ്റാന്റിന് സമീപത്തെ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടക്കും. തരിയോട് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവര്‍ത്തിച്ചിരുന്ന സപ്ലൈകോ മാവേലി സ്റ്റോറാണ് സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തി പ്രവര്‍ത്തനമാരംഭിക്കുന്നത്.
    ജില്ലയില്‍ പുതിയതായി ആരംഭിച്ച വാകേരി സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം വൈകീട്ട് 3 ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടക്കും. ചടങ്ങില്‍ പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യം ആദ്യ വില്‍പ്പന നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *