June 14, 2026

മാധ്യമ ശില്‍പശാല: വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

0
By ന്യൂസ് വയനാട് ബ്യൂറോ

മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മാധ്യമ ശില്‍പശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ശില്‍പശാലയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭര്‍ സംവദിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി ആശയവിനിമയത്തിന് അവസരം ലഭിക്കുകയും ചെയ്യും. താത്പര്യമുള്ളവര്‍ ജനുവരി 25ന് വൈകിട്ട് അഞ്ച് മണിക്കകം 9895394630, 9744764171 എന്ന നമ്പറുകളിലൊന്നില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *