June 14, 2026

സോഷ്യൽ മീഡിയയും സൈബർ നിയമങ്ങളും : ശില്പശാല ബുധനാഴ്ച കൽപ്പറ്റയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
സോഷ്യൽ മീഡിയയും സൈബർ നിയമങ്ങളും : ശില്പശാല ബുധനാഴ്ച
കൽപ്പറ്റ: സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കപ്പെടുന്ന കാലഘട്ടത്തിൽ സോഷ്യൽ മീഡിയയും സൈബർ നിയമങ്ങളും എന്ന വിഷയത്തിൽ നടത്തുന്ന ജില്ലാതല ശില്പശാല 29 – ന് ബുധനാഴ്ച കൽപ്പറ്റയിൽ നടക്കും.  വയനാട്ടിൽ ആദ്യമായാണ് ഇത്തരമൊരു ശില്പശാല   .സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ അറിയേണ്ട നിയമ വശങ്ങൾ എന്ന   വിഷയത്തിൽ  സൈബർ അഭിഭാഷകൻ അഡ്വ. ജിജിൽ ജോസഫ് (Adv.jijil joseph
LLB , LLM (cyber laws and intelectual property right) ക്ലാസ് നയിക്കും.   കൂടാതെ സോഷ്യൽ മീഡിയ നെറ്റ് വർക്ക്, സോഷ്യൽ മീഡിയ ബിസിനസ്  തുടങ്ങിയ  കാര്യങ്ങളും പ്രതിപാദിക്കും.  ഡിജിറ്റൽ ഇന്ത്യ മാസ്റ്റർ ട്രെയ്നർ   സി.വി. ഷിബു, സോഷ്യൽ മീഡിയ നാഷണൽ ട്രെയ്നർ മുഹമ്മദ്   ഹസ് നൈൻ ആമീർ  ചെന്നൈ    എന്നിവരുടെ ക്ലാസുകളും ഉണ്ടാകും. രജിസ്ട്രേഷന് ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം   പൂരിപ്പിച്ച് അയക്കണം. 
തൃശൂർ ആസ്ഥാനമായ ഫ്യൂച്ചർ വേ കേരളയുടെയും  വയനാട് ആസ്ഥാനമായ   
മീഡിയ വിംഗ്സും ചേർന്നാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9656347995  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *