സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സ്‌കീം സ്‌കോളര്‍ഷിപ്പിന് പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് ഈ അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സര പരീക്ഷ മാര്‍ച്ച് 7 ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കുടുംബ വാര്‍ഷിക വരുമാനം 50000 രൂപയില്‍ കവിയരുത്. പ്രത്യേക ദുര്‍ബല ഗോത്ര വര്‍ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. താല്‍പര്യമുള്ളവര്‍ വെള്ള കടലാസില്‍ തയ്യാറാക്കിയ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജാതി, വയസ്, രക്ഷിതാവിന്റെ പേര്, വാര്‍ഷിക വരുമാനം, പഠിക്കുന്ന സ്‌കൂളും ക്ലാസും, ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തി ഐ.റ്റി.ഡി.പി. ഓഫീസിലോ മാനന്തവാടി ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. അവസാന തീയതി ഫെബ്രുവരി 5.





Leave a Reply