June 14, 2026

മഹാഗണിച്ചുവട്ടില്‍ അവർ ഒത്തുകൂടി.

0
SAVE_20200131_195318.jpeg
By ന്യൂസ് വയനാട് ബ്യൂറോ
1958ലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായ ചെറുകരയിലെ രാമന്‍കുട്ടി മുതല്‍ 2012ലെ പ്ലസ്ടു ബാച്ചിലെ വിദ്യാര്‍ത്ഥികള്‍വരെ വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മഹാഗണിച്ചുവട്ടില്‍  ഒത്തുകൂടി. പൂര്‍വ്വ അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും  രക്ഷിതാക്കളും ചേര്‍ന്നുള്ള സംഗമം വികാരനിര്‍ഭരമായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ ഓര്‍മ്മമരം പരിപാടി ഉദ്ഘാടനം ചെയ്തു.   പ്രസിഡന്റ് കെ.മമ്മുമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.സുരേഷ്, എം. ചന്ദ്രന്‍മാസ്റ്റര്‍, , ടി.കെ.മമ്മുട്ടി,
രഞ്ജിത്ത് മാനിയില്‍,
 സുനില്‍ജ തുടങ്ങിയവരും . പ്രിന്‍സിപ്പാള്‍ നിര്‍മ്മലാദേവി, ഹെഡ്മാസ്റ്റര്‍ പി.കെ. സുധ തുടങ്ങിയവരും  സംസാരിച്ചു. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഫോട്ടോഗ്രാഫര്‍ ചിത്ര വിനോദിന്റെ ഫോട്ടോപ്രദര്‍ശനവും ഉണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *